ഡൽഹി: റാംലീല മാർച്ചിനെത്തുന്നവർ ഉത്സവകാല ഷോപ്പിങ്ങും നടത്തണം; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിഡൽഹിയിൽ നടക്കുന്ന റാംലീല മർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ലക്ഷക്കണക്കിന് ആളുകൾ പ്രാദേശിക വ്യാപാരികളിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങി ചെറുകിട വ്യാപാര മേഖലയ്ക്ക് പിന്തുണ നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ദീപാവലി, ഛഠ്, ഭായ്ദൂജ് തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്ന ഉത്സവകാലമായതിനാൽ പ്രതിഷേധത്തിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം ഡൽഹിയിലെ പ്രാദേശിക കടകളിൽനിന്ന് ചെറിയ തോതിലെങ്കിലും സാധനങ്ങൾ വാങ്ങണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.റാലി വ്യാപാര മേഖലയെ ബാധിക്കുമെന്ന പ്രചാരണം തള്ളിയ രാഹുൽ ഗാന്ധി, വ്യാപാരികൾക്ക് റാലി മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പറഞ്ഞു. റാലിയെക്കുറിച്ച് ബിജെപി തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും അതിന് പിന്നിൽ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.നാളെ മാർച്ചും റാലിയും നടക്കും. അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ പ്രാദേശിക ചെറുകിട വ്യാപാരികളുടെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുകയും ചെയ്യും. പ്രതിഷേധത്തിനൊപ്പം വ്യാപാരികൾക്കും പിന്തുണ നൽകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Rahul Gandhi tells CONS activists that those coming to Delhi should purchase from small traders




















